മാവേലിക്കര: അടച്ചു പൂട്ടിപോവുമായിരുന്ന ഒരു വിദ്യാലയം തിരിച്ച് പിടിച്ച് കൊണ്ട് കുറച്ചു അദ്ധ്യാപികമാര്‍ നാടിന്റെ വരും തലമുറയുടെ രക്ഷകരായി. മാവേലിക്കര അറുന്നൂറ്റിമംഗലം സ്‌കൂള്‍ അധ്യാപികമാരാണ് ഈ സത് പ്രവര്‍ത്തിയുടെ വക്താക്കള്‍.
സ്വന്തം ശമ്പളത്തില്‍ നിന്ന് സ്‌കൂള്‍ വാഹനവും കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും നല്‍കി, കുട്ടികളുടെ കൈയ്യില്‍ നിന്നും പണം പിരിക്കാതെയും, പുറത്തു നിന്നുള്ള കാര്യമായ സഹായങ്ങള്‍ സ്വീകരിക്കാതെയുമാണ് ഈ അദ്ധ്യാപികമാര്‍ കാലങ്ങളായി ഈ വിദ്യാലയം പിടിച്ചു നിര്‍ത്തിയത്.
മാത്രമല്ല ഏതു വിഭാഗത്തിലാണെങ്കിലും മറ്റുള്ള സ്‌കൂളുകളെ അപേക്ഷിച്ച് ഇവിടത്തെ കുട്ടികള്‍ എല്ലാ പഠന മത്സര വിഭാഗങ്ങളിലും മികവ് കാണിച്ചു ഒന്നാമതായി നില്‍ക്കാന്‍ ഈ അദ്ധ്യാപികമാര്‍ പ്രത്യേക ശ്രദ്ധിക്കുന്നു എന്ന കാര്യം സാധാരണക്കാരായ രക്ഷകര്‍ത്താക്കളെ ഈ സ്‌കൂളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.
ഷിബു ശങ്കര
Post Your Comments