എറണാകുളം: പാടത്ത് മേയാന്‍ വിട്ട പോത്തുകളില്‍ ഒന്ന് ഉടമസ്ഥനെ കുത്തിക്കൊന്നു. കളമശേരിയിലെ ഇബ്രാഹിം ആണ് മരിച്ചത്. മൂന്നു പോത്തും ഇബ്രാഹിമിന്റേതായിരുന്നു. ഇവ പരസ്പരം കൊമ്പ് കൊണ്ട് കുത്തുണ്ടാക്കുന്നത് കണ്ട് പാടത്ത് എത്തിയ ഉടമസ്ഥനാണ് കുത്തേറ്റത്.
കുത്തേറ്റ ഇബ്രാഹിം ദൂരെ തെറിച്ചുവീഴുകയായിരുന്നു. പാടത്ത് ചെളി നിറഞ്ഞു കിടന്നതു കൊണ്ട് ഓടി രക്ഷപ്പെടാനും സാധിച്ചില്ല. സംഭവം നാട്ടുകാര്‍ കാണാനും വൈകി. ഒടുവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments