Latest NewsNattuvarthaNews

പോലീസിന്റെ അനാസ്ഥക്കെതിരെ ആഞ്ഞടിച്ച് കെ.പി ശശികല

മലപ്പുറം•പൂക്കോട്ടുംപാടം ശ്രീ വില്ല്വത് മഹാദേവ ക്ഷേത്ര ധ്വംസനത്തിൽ പോലീസ് കാണിക്കുന്ന അനാസ്ഥക്കെതിരെ തുറന്നടിച്ചു കെപി ശശികല ടീച്ചർ. വിവിധ ഹൈന്ദവ സംഘടനകൾ കൂടിച്ചേർന്ന് ഹൈന്ദവ സംരക്ഷക സമിതി എന്ന കൂട്ടായ്മയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ടീച്ചർ.

ക്ഷേത്ര അക്രമങ്ങളിൽ പിടിയിലാവുന്ന പ്രതികൾ മാനസിക രോഗികളായി ചിത്രീകരിച്ചു കേസ് നിലനിൽക്കാതെ പോവുന്ന അവസ്ഥ ഇതിനു മുൻപ് നടന്ന സംഭവങ്ങളിലും പ്രതിഫലിക്കുന്നു. മലബാറിൽ നടന്ന നടക്കുന്ന ആസൂത്രിത ക്ഷേത്ര അക്രമങ്ങൾക്കു അറുതി വരുത്താൻ ഇനിയും സർക്കാർ മുന്നിട്ടിറങ്ങാത്ത പക്ഷം ഹൈന്ദവ സമുദായം ക്ഷമ വെടിഞ്ഞു, സമാധാന സമരത്തിന്റെ പാതയിൽ നിന്നും വ്യതിചലിക്കേണ്ടി വന്നാൽ അത് മതേതരത്വം പറഞ്ഞു ന്യൂനപക്ഷ പ്രീണനം നടത്തുന്ന സർക്കാരിന്റെ പൂർണ്ണ ഉത്തരവാദിത്വമായിരിക്കും എന്ന് ടീച്ചർ താക്കീതു നൽകി. പതിനൊന്നു വർഷങ്ങൾക്കു മുൻപ് കൊലപാതകം നടത്തി നാടുവിട്ട പ്രതിയ്ക്കു ആധാർ കാർഡ് സംഘടിപ്പിക്കാൻ കൂട്ടുനിന്ന, വർഷങ്ങളായി പ്രതി താമസിച്ചു വന്നിരുന്ന മമ്പാടു  വാടക കോർട്ടേഴ്‌സ് ഉടമയിലേക്കും, പോലീസ് നായ മണംപിടിച്ചു ക്ഷേത്രപരിസരത്തു കിടന്ന തൊണ്ടിമുതലുകൾ കാണാത്തതിലും, മറിച്ചു തീവ്ര മത സംഘടനയുടെ ഓഫീസിനു മുന്നിൽ ചെന്നെത്തിയതും, അതിനു ശേഷം ഇത്തരം ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലത്തേക്കും ഓടിയ നായയുടെ  സൂചനകൾ അന്വേഷണം അവിടേക്കും നീട്ടേണ്ടതിന്റെ ആധികാരികത ടീച്ചറുടെ വാക്കുകളിൽ തെളിഞ്ഞു. ഒരാൾക്ക് ഒറ്റയ്ക്ക് നിർവഹിക്കാൻ കഴിയില്ലെന്ന വസ്തുത നിലനിൽക്കേ പോലീസ് കാണിക്കുന്ന ഒളിച്ചുകളി ഭക്തജനങ്ങളുടെ സംശയം അരക്കിട്ടുറപ്പിക്കുന്നു. പല വസ്തുനിഷ്ഠമായ കാര്യങ്ങൾക്കും വ്യക്തത വരുത്താതെ മുൻ കാലങ്ങളിലെ ക്ഷേത്ര അക്രമ സംഭവങ്ങളിൽ സ്വീകരിച്ച പോലീസ് നടപടികൾ എടുത്തു പറഞ്ഞ ടീച്ചറുടെ വാക്കുകൾ നിറഞ്ഞ കയ്യടിയോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ക്ഷേത്ര അക്രമ സംഭവത്തിലും രാഷ്ട്രീയം കലർത്തി, RSS ന്റെ തലയിൽ കെട്ടിവയ്ക്കുന്ന സർവ്വ കക്ഷി സമ്മേളനം നടത്തിയവർ അമ്പലത്തിൽ ഇതേവരെ കേറിയിട്ടില്ലാത്തവർ എന്നതും ടീച്ചർ പരാമർശിച്ചു. മലബാർ ലഹള അഥവാ മാപ്പിള ലഹള കാലത്തു ഹൈന്ദവർ ഭയന്നോടിയ ചരിത്രം കണ്ടു അത് ഇനി എത്രകണ്ട് ഫലവത്താവും എന്ന് നാഴികക്ക് നാല്പതുവട്ടം സമാധാനം പറഞ്ഞു നടക്കുന്നവർ മനസ്സിലാക്കിയാൽ നന്ന്. ഹൈന്ദവർക്കു മാത്രമായി സമാധാനം ആവശ്യമില്ലെന്നും, കൂട്ട് പ്രതികളെ പിടികൂടുംവരെ ശക്തമായ പ്രക്ഷോപങ്ങൾ ഇനിയും നേതൃത്വം കൊടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് പോലീസ് നടപടികൾ ഉണ്ടായാൽ ഇനിയും കയ്യും കെട്ടിയിരിക്കാൻ ഹൈന്ദവ സമൂഹം തയ്യാറല്ലെന്ന വ്യക്തമായ മുന്നറിയിപ്പ് നൽകാനും ടീച്ചർ മറന്നില്ല.

ശ്രീ ദിനേശൻ പൂക്കോട്ടുംപാടം സ്വാഗതം പറഞ്ഞ ചടങ്ങിൽ, ജില്ലാ സംഘ ചാലക് ശ്രീ കദമ്പൻ മാസ്റ്റർ അധ്യക്ഷനായി. ആമുഖ ഭാഷണം പിവി മുരളീധരൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയും,  RSS കാര്യകാരി സദസ്യൻ ശ്രീ കെവി രാമൻകുട്ടി ഉത്‌ഘാടനവും നിർവഹിച്ചു.

-വി.കെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button