മെല്‍ബണ്‍: ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് മെല്‍ബണില്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി. മെല്‍ബണില്‍ നിന്ന് ക്വലാലംപൂരിലേക്ക് പറന്ന മലേഷ്യ എയർലൈൻസ് വിമാനമാണ് യാത്രക്കാരന്റെ ഭീഷണിയെ തുടര്‍ന്ന് തിരിച്ചിറക്കിയത്. പരിശോധനയില്‍ ഭീഷണി വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു.
വിമാനം പറന്നുയരുന്നതിനിടയില്‍ യാത്രക്കാരന് കോക്പിറ്റില്‍ പ്രവേശിക്കുകയും തന്റെ പക്കല്‍ ബോംബ് ഉണ്ടെന്ന് ഉച്ചത്തില്‍ വിളിച്ച് പറയുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് വിമാനം മെല്‍ബണിലേക്ക് തിരിച്ച് പറത്തുകയും ലാന്റ് ചെയ്യുന്നതിനായി വിമാനത്താവളത്തില്‍നിന്ന് അനുമതി വാങ്ങുകയുമായിരുന്നു.
സുരക്ഷിതമായി ലാന്റ് ചെയ്ത ശേഷം പോലീസ് വിമാനത്തില്‍ പരിശോധന നടത്തുകയും ഭീഷണി മുഴക്കിയ ആളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിശോധനയില്‍ ഇയാൡ നിന്നും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഏറെ വൈകി വിമാനം പുറപ്പെട്ടു.
Post Your Comments