തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എല്‍എക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇരിങ്ങാലക്കുടയിലെ സിപിഎം എംഎല്‍എയായ കെ.യു അരുണന് ആണ് ഊരകം ശാഖ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്.
ആര്‍എസ്എസിന്റെ സേവാ പ്രമുഖ് ആയിരുന്ന വിഎസ് ഷൈനിന്റെ സ്മരണാര്‍ത്ഥമുള്ള പുസ്തക വിതരണ ചടങ്ങാണ് സിപിഎം എംഎല്‍എ ഉദ്ഘാടനം ചെയ്തത്. ആര്‍എസ്എസ് ബോര്‍ഡ് വച്ച പരിപാടിയില്‍ പങ്കെടുത്ത എംഎല്‍ക്കെതിരെ ജില്ലയിലെ സിപിഎം നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നു.
അതേസമയം ആര്‍എസ്എസ്എസിന്റെ വേദിയില്‍ പോയതിന് എംഎല്‍എയോട് വിശദീകരണം ആവശ്യപ്പെട്ടതായി സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന് അറിയിച്ചു. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആര്‍എസ്എസ് പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ച് അറിയിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതുമെന്നാണ് എംഎല്‍എ നല്കിയ വിശദീകരണം. ജില്ലാ ഘടകത്തില്‍ നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല. അതേ സമയം പ്രദേശത്തെ എംഎല്‍എയെ എന്ന രീതിയിലാണ് സിപിഎം എംഎല്‍എ ആയിട്ട് കൂടി ക്ഷണിച്ചത് എന്നാണ് ആര്‍എസ്എസ് നല്കുന്ന വിശദീകരണം.
Post Your Comments