Latest NewsIndiaNews

ബംഗാളില്‍ സി.പി. എം എം.എല്‍.എയും ബി.ജെ.പിയിലേക്ക്

കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കാൾ ബിജെപിയിലേക്ക് പോകുന്നതിനിടെ സിപിഎം കൂടി ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ ഹാൽദിയ എംഎൽഎ താപ്‌സി മൊണ്ഡലാണ് ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ബംഗാളില്‍ എത്താനിരിക്കെയാണ് താപ്‌സിയുടെ പ്രഖ്യാപനം ഉണ്ടായത്. സി.പി.എമ്മില്‍ താന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ ഏറ്റവും മോശം അവസ്ഥയില്‍ താന്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി പാവങ്ങളിലേക്ക് എത്തുന്നില്ല. പാര്‍ട്ടിയുടെ പ്രദേശിക സംവിധാനം തകര്‍ന്നിരിക്കുകയാണ്. ഈ പാര്‍ട്ടിയില്‍ തുടരുന്നത് കൊണ്ട് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കില്ലെന്നും തപ്‌സി പറഞ്ഞു.

അതേസമയം, താപ്‌സിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതായി സിപിഎം വ്യക്തമാക്കി.  നേരത്തെ സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ ബി.ജെ.പിയിലേക്ക് ചേരുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button