KeralaLatest News

സിപിഎം എം.എല്‍.എയുടെ കൈവശം 60 കോടിയുടെ മിച്ചഭൂമി

കോഴിക്കോട്: സംസ്ഥാനത്ത് ഭൂമി വിവാദം കൊഴുക്കുന്നു. സി.പി.എം എം.എല്‍.എയുടെ കൈവശമുള്ളത് 60 കോടിയുടെ മിച്ച ഭൂമി. സിപിഎം എം.എല്‍എ ജോര്‍ജ് എം.തോമസും കുടുംബവും നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്നത് ലാന്റ് ബോര്‍ഡ് തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ട ആറു കോടിയോളം രൂപ വിലമതിക്കുന്ന മിച്ച ഭൂമി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് തുറക്കാന്‍ മുഖ്യമന്ത്രിക്ക് ഇദ്ദേഹം കത്തു നല്‍കിയിരുന്നു.

അന്‍വറിന്റെ നിയമലംഘനങ്ങള്‍ പരസ്യമായി ന്യായീകരിച്ച ആളാണ് ജോര്‍ജ്ജ് എം തോമസ്. റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മിച്ച ഭൂമി ലാന്റ് ബോര്‍ഡിനു വിട്ടു നല്‍കാതെ 18 വര്‍ഷമായി ഇദ്ദേഹം കൈവശം വെച്ച് അനുഭവിക്കുകയാണ്. 16.4 ഏക്കര്‍ മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ 2000ലാണ് കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. കൊടിയത്തൂര്‍ വില്ലേജിലെ പന്നിക്കോട് 188/2, 186/2 സര്‍വ്വേ നമ്പറുകളിലായാണ് ഭൂമി .

shortlink

Related Articles

Post Your Comments

Related Articles


Back to top button