KeralaLatest News

സി.പി.എം എംഎല്‍എയ്ക്കെതിരെ പൊലീസ് കേസ്

പാലക്കാട്: സി.പി.എം എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസ്. വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനാണ് കോങ്ങാട് MLA കെ വി വിജയദാസിനെതിരെ പൊലീസ് കേസെടുത്തത്. ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറെ അപായപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിനാണ് മണ്ണാര്‍ക്കാട് പൊലീസ് കേസ് എടുത്തത്.

മണ്ണാര്‍ക്കാട് പാലക്കയത്തിന് സമീപം ഓടക്കുന്നില്‍ വനഭൂമി കയ്യേറിയെന്ന പരാതിയില്‍ നടപടിയെടുത്തതിനായിരുന്നു എംഎല്‍എയുടെ ഭീഷണി. മണ്ണാര്‍ക്കാട് ഡിവിഷനിലെ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ സജീവിനൈയാണ് കോങ്ങാട് എം എല്‍ എ കെ വി വിജയദാസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

പരിശോധന നടത്തിയ സ്ഥലത്തേക്ക് ഇനി പോകരുത്. പോയാല്‍ മണ്ണാര്‍ക്കാട്ടെ ചില പൊലീസുകാരെ നേരത്തെ കൈകാര്യം ചെയ്ത പോലെ ചെയ്യുമെന്ന് എം എല്‍ എ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button