കമല്‍ഹാസനുമായി വേര്‍പിരിയാന്‍ കാരണം ശ്രുതി ഹാസനുമായുള്ള അഭിപ്രായ വ്യത്യാസമാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു ഗൗതമി. തന്‍റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഈ തീരുമാനം എടുക്കേണ്ടി വന്നതിനു കാരണം ശ്രുതിയല്ല. രണ്ട് പേര്‍ ഒന്നിച്ച് നില്‍ക്കുന്നു. ഒരാള്‍ എല്ലാം നന്നായി ചെയ്യുന്നു. രണ്ടാമത്തെ ആള്‍ നേരെ തിരിച്ചും. അങ്ങനെയുളളവര്‍ ഒന്നിച്ച് ജീവിക്കുന്നതില്‍ ആര്‍ക്ക്, എന്ത് നേട്ടമാണുള്ളതെന്നു ഗൌതമി ചോദിക്കുന്നു. സന്തോഷത്തോടെയും സമാധാനത്തോടെയുമുളള ജീവിതമാണ് എല്ലാ നേട്ടങ്ങളേക്കാളും വലുതെന്നു അഭിപ്രായപ്പെട്ട അവര്‍ ഒരേ മേല്‍ക്കൂരയുടെ കീഴില്‍ മനസ്സുകൊണ്ട് അകന്ന് ജീവിക്കുന്നതിനേക്കാള്‍ ഭേദമാണ് വേര്‍പിരിയല്‍ എന്നും പറയുന്നു.
ക്യാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ തളര്‍ന്നുപോയിരുന്നു, മരണം മുന്നില്‍ക്കണ്ട ആ ജീവിതാത്തില്‍ നിന്നും ഒരു പാട് മാറി. ഒറ്റപ്പെട്ടുപോകുന്നവര്‍ കാന്‍സര്‍ പോലുളള രോഗങ്ങളുമായി മല്ലടിക്കേണ്ടിവരുന്നത് സമാനതകളില്ലാത്ത ദുരിതമാണ്. പക്ഷേ, ആരെങ്കിലും സഹായിക്കാനുണ്ടായാല്‍, ആത്മവിശ്വാസം പകര്‍ന്നാല്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് സ്വന്തം ജീവിതത്തിലൂടെ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് എന്‍.ജി.ഒയ്ക്ക് രൂപം നല്‍കാന്‍ പ്രേരിപ്പിച്ചത്.
നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയരംഗത്തെക്ക് മടങ്ങിയെത്തിയ അവര്‍ ഇ എന്ന മലയാള സിനിമയില്‍ മുഖ്യവേഷമണിയുകയാണ്.
Post Your Comments