Latest NewsNewsIndia

രാഷ്ട്രീയ വിയോജിപ്പുകള്‍ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാം, പാര്‍ലമെന്റ് ഉദ്ഘാടനം ഐക്യത്തിന്റെ വേദിയാക്കം: കമല്‍ ഹാസന്‍

ചെന്നൈ: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കാമെന്നും രാഷ്ട്രീയ വിയോജിപ്പുകള്‍ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

‘ഇന്ത്യയുടെ പുതിയ വീട്ടില്‍ എല്ലാ കുടുംബാഗങ്ങളും താമസിക്കേണ്ടതാണ്. താന്‍ പങ്കാളിത്ത ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പൊതു വേദികളിലും പുതിയ പാര്‍ലമെന്റിലും ഉന്നയിക്കാം. നമ്മെ ഭിന്നിപ്പിക്കുന്നതിനെക്കാള്‍ ഒരുമിക്കുന്ന വേറെയും ഒരുപാട് കാര്യങ്ങളുണ്ട്. ലോകത്തിന്റെ കണ്ണ് നമ്മുടെ മേലാണ്. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കാം. നമ്മുടെ രാഷ്ട്രീയ വിയോജിപ്പുകള്‍ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാം,’ കമല്‍ ഹാസന്‍ വ്യക്തമാക്കി.

മോദി അധികാരത്തില്‍ എത്തിയത് എന്തിന് വേണ്ടിയാണെന്ന് ഗാര്‍ഡിയന്‍ ദിനപത്രം എഴുതിയ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാകും

‘ഈ ചരിത്ര നേട്ടത്തിന് സര്‍ക്കാരിനെ ഞാന്‍ അഭിനന്ദിക്കുന്നു. രാഷ്ട്രപതിയെ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത വിയോജിപ്പ് നിലനില്‍ക്കെ തന്നെ, ഉദ്ഘാടനം ഞാന്‍ നിങ്ങളോടൊപ്പം ആഘോഷിക്കുന്നു. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് എന്തുകൊണ്ടാണ് പ്രസിഡന്റിനെ ക്ഷണിക്കാത്തത് എന്ന് വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു,’ കമല്‍ ഹാസന്‍ കൂട്ടിച്ചേർത്തു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രസിഡന്റ് ദ്രൗപദി മുര്‍മുവിനെയും രാജ്യസഭ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കറിനെയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമൽ ഹാസന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button