മലപ്പുറം: ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്പന നിരോധിച്ച സുപ്രീംകോടതി ഉത്തരവ് മറികടന്ന് പൊതുമരാമത്ത് അധികൃതരുടെ സഹായത്തോടെ സംസ്ഥാനത്ത് വ്യാപകമായി മദ്യഷാപ്പുകള്‍ തുറന്നു. നിലവില്‍ സംസ്ഥാന പാതകളായിരുന്നവ പ്രധാന ജില്ല റോഡുകള്‍ എന്ന വിഭാഗത്തിലേക്ക് മാറ്റിയാണ് ഇതിന് കളമൊരുക്കിയത്.
ദേശീയ, സംസ്ഥാന പാതയുടെ 500 മീറ്റര്‍ പരിധിയിലെ മദ്യഷാപ്പുകള്‍ നീക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ബിവറേജസ് കോര്പറേഷെന്റതടക്കം എല്ലാ കേന്ദ്രങ്ങളും അടച്ചിരുന്നു.
കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. ലൈസന്‍സ് കാലാവധി ശേഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ വരെ തുടരാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഏതാനും ദിവസം പൂട്ടിക്കിടന്ന ബിയര്‍ വൈന്‍ പാര്‍ലറുകളും മറ്റും വീണ്ടും തുറന്നത് സംസ്ഥാന പാതകള്‍ ജില്ല റോഡുകളാണെന്ന രീതിയില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ്.
Post Your Comments