KeralaLatest News

കേരളത്തിൽ 242 മദ്യശാലകൾ കൂടി തുറക്കുന്നു: ഏറ്റവും കൂടുതൽ തൃശ്ശൂരിൽ

ത്യശ്ശൂർ: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കുന്നു. 242 മദ്യശാലകൾ കൂടി തുറക്കാനാണ് ബിവറേജസ് കോർപ്പറേഷന് സർക്കാർ അനുമതി നൽകിയത്. പുതിയതായി തുറക്കുന്ന മദ്യശാലകളിൽ ഏറ്റവും കൂടുതലുള്ളത് ത്യശ്ശൂർ ജില്ലയിലാണ്. 28 മദ്യശാലകളാണ് തൃശ്ശൂരിൽ തുറക്കാൻ പോകുന്നത്. ഇപ്പോൾത്തന്നെ ജില്ലയിൽ 23 മദ്യശാലകളാണുള്ളത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടിയ 68 മദ്യശാലകളും പുതിയ 175 ശാലകളും ചേർത്താണ് 242 ശാലകൾ ഇപ്പോൾ തുറക്കുന്നത്.

പാർക്കിങ് സൗകര്യങ്ങളും ശൗചാലയവും വിശാലമായ വിൽപ്പനയിടവുള്ള ശാലകളാണ് പുതിയതായി തുറക്കുന്നത്. എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ 25, തിരുവനന്തപുരം-27, കൊല്ലം-24, പാലക്കാട് 20 എന്നിങ്ങനെയാണ് മദ്യശാലകളുടെ കണക്ക്. പത്തനംതിട്ട, കാസർഗോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്. ഏഴ് മദ്യശാലകളാണ് രണ്ട് ജില്ലകളിലുമുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button