KeralaNattuvarthaLatest News

ഐൻബേസിൽ എന്ന ആറുവയസ്സുകാരൻ ഇനി അഞ്ചുപേരിലൂടെ ജീവിക്കും

മലപ്പുറം.

ഐൻബേസിൽ എന്ന ആറുവയസ്സുകാരൻ ഇനി അഞ്ചുപേരിലൂടെ ജീവിക്കും. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങവേ ആനക്കട്ടിക്കു സമീപമുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലമ്പൂർ, മുണ്ടേരി സ്വദേശിയായ ഐൻബേസിൽ തോമസ് എന്ന ഈ ആറു വയസുകാരന് മസ്തിഷ്ക്ക മരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കളായ ഫാ: തോമസ് ജോസഫ്, ജിൻസി എന്നിവർ അവയവ ദാനത്തിന് സമ്മതപത്രം ഒപ്പിട്ട് നൽകി ഏവർക്കും മാതൃകയായി.

ഐനിന്റെ വൃക്ക, കരൾ, ഹൃദയം, കണ്ണ്, ത്വക്ക് എന്നിവയാണ് മറ്റു അഞ്ചു പേരിലൂടെ ഇനി സ്പന്ദിക്കാൻ പോകുന്നത്. ഇത്തരം ഒരു ഘട്ടത്തിൽ തീരുമാനമെടുക്കാനാവാതെ വരുമ്പോഴാണ് മറ്റൊരുപാട് ജീവൻ രക്ഷിക്കാവുന്ന അവസരങ്ങൾ നഷ്ടപ്പെടുന്നത്.  മകന്റെ വിയോഗത്തിനിടയിലും ത്യാഗം ചെയ്യാൻ മഹാമനസ്കത കാണിച്ച ആ മാതാപിതാക്കൾക്ക് മുമ്പിൽ ഒരു നാട് മുഴുവൻ ശിരസ്സ് നമിക്കുന്നു. ഐൻ ഒരു മാലാഖയായി അവരോടൊപ്പം എന്നും ഉണ്ടാകുമെന്നു ജനത ഒന്നടങ്കം പ്രാർത്ഥിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button