
ചെന്നൈ: മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച മലയാളി വിദ്യാര്‍ത്ഥി സൂരജിനെതിരെയും മറ്റു എട്ടു വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തു. ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച സൂരജിനും കൂട്ടുകാർക്കുമെതിരെയും, സൂരജിനെ മർദ്ദിച്ച എട്ടു വിദ്യാർത്ഥികൾക്കെതിരെയും ആണ് കേസ്. ഞായറാഴ്ചയാണ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചതിന്റെ പേരിലാണ് മലയാളി വിദ്യാര്‍ത്ഥി സൂരജിനെ മർദ്ദിച്ചതെന്നാണ് വിവരം.ചെന്നൈ കോട്ടൂര്‍പുരം പോലീസാണ് കേസെടുത്തത്.
Post Your Comments