തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ പുതിയ കമ്മീഷനെ ചുമതലപ്പെടുത്തി. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനാകും റിപ്പോർട്ടില്‍ പഠനം നടത്തുക.
വിരമിച്ച ഐഎസ് ഉദ്യോഗസ്ഥന്‍ കെ.മോഹന്‍ദാസ്, വിരമിച്ച ഇന്ത്യന്‍ ഓഡിറ്റര്‍ ഓഫീസര്‍ പിജെ മാത്യു എന്നിവരും കമ്മീഷനിലെ അംഗങ്ങളാണ്. റിപ്പോര്‍ട്ട് നല്‍കാനായി ആറ് മാസത്തെ സമയമാണ് സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതി നടത്തിപ്പിലൂട 68,000 കോടി രൂപയുടെ ലാഭം അദാനിക്ക് ലഭിക്കുമെന്ന് സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments