
ന്യൂഡൽഹി: റെസ്റ്റോ വാര്‍ റെസ്റ്റോറന്‍റ് എന്ന ശൃംഖല അനധികൃതമായി തന്‍റെ പേര് റെസ്റ്റോറന്‍റ് ടാഗ് ലൈനായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഹൈക്കോടതിയിലേക്ക്. തന്റെ പേര് മദ്യവിൽപ്പനയ്ക്കായി റെസ്റ്റോറന്റ് അധികൃതർ ഉപയോഗിക്കുന്നതായാണ് ഗൗതം ഗംഭീർ പരാതി നൽകിയിരിക്കുന്നത്.
താന്‍ ലോകം അറിയപ്പെടുന്ന കായികതാരമാണെന്നും തന്‍റെ റെസ്റ്റോറന്റാണെന്ന് ആളുകൾ തെറ്റിദ്ധരിക്കുമെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. അതേസമയം റെസ്റ്റോറന്റ് ഉടമയിലൊരാളുടെ പേര് ഗൗതം ഗംഭീര്‍ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Post Your Comments