തിരുവനന്തപുരം: ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് ജാഗ്രതകുറവ് ഉണ്ടായിട്ടല്ലെന്നും അവിചാരിതമായി ചെന്നുപെട്ടതാണെന്നും കെയു അരുണന്‍ എംഎല്‍എ. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കിഷോറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും പാര്‍ട്ടി എന്ത് നടപടി സ്വീകരിച്ചാലും സ്വീകരിക്കുമെന്നും അരുണന്‍ വ്യക്തമാക്കി.
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണൻ പാർട്ടി ഘടകത്തോടും എംഎൽഎയോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തൃശൂര്‍ ഊരകത്ത് ആര്‍എഎസ്എസ് ശാഖ നടത്തിയ നോട്ടുപുസ്തക വിതരണത്തിന്റെ ഉദ്ഘാടനത്തിനാണ് എംഎല്‍എ പോയത്. സംഭവം വിവാദമായതോടെ ആര്‍എസ്എസ് പരിപാടിയാണെന്ന് അറിയാതെയാണ് പോയതെന്നാണ് അരുണന്‍ വ്യക്തമാക്കിയത്.
Post Your Comments