Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNattuvarthaNews

വൻ മയക്കുമരുന്നു വേട്ട: അഞ്ച് ലക്ഷം രൂപയുടെ ഹെറോയിനും കഞ്ചാവും പിടിച്ചു

വളാഞ്ചേരി:  അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി വെസ്റ്റ് ബംഗാൾ സ്വദേശി രഞ്ജിത്ത് മൊണ്ടൽ (25 ) കുറ്റിപ്പുറം എക്സൈസിൻ്റെ പിടിയിലായി . കോളേജ് വിദ്യാർത്ഥികൾക്കും, മറുനാടൻ തൊഴിലാളികൾക്കും വിറ്റഴിക്കുന്നതിനു വേണ്ടി 350 ഓളം ചെറു പൊതികളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത് . കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തു നിന്നും ലഹരി ഗുളികകളുമായി പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതിൽ ജില്ലയിലെ യുവാക്കൾക്ക്‌ മയക്കുമരുന്നും കഞ്ചാവും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന സംഘ ത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു . തുടർന്ന് മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശ പ്രകാരം നടത്തിയ തന്ത്രപൂർവ്വമായ നീക്കത്തിലാണ് പ്രതികളെ പിടികൂടാനായത് .

മയക്കുമരുന്നു കൊണ്ടു വരുന്നതിനായി പ്രതി രഞ്ജിത്ത് മൊണ്ടൽ ബംഗാളിലേക്ക് പോയതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നതിനാൽ ഇയാൾ വന്നയുടൻ ആവശ്യക്കാരെന്ന വ്യാജേന ഇയാളെ സമീപിച്ച് പിടികൂടുകയായിരുന്നു . പ്രതിയുടെ ഫോണിലേക്ക് മയക്കുമരുന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്ന ഫോൺ കോളുകളിൽ ഭൂരിഭാഗവും കോളേജ് വിദ്യാർത്ഥികളായിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്നിൻ്റെ ഉപയോഗം കൂടി വരുന്നതായും നിരവധി വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണെന്നും കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ പിഎൽ. ബിനുകുമാർ പറഞ്ഞു.ജില്ലയിലെ മറ്റു മയക്കു മരുന്നു വിതരണക്കാരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നും എക്സൈസ് സംഘം അറിയിച്ചു .

വളാഞ്ചേരി ബസ് സ്റ്റാൻഡിൻ്റെ പരിസരത്തു നിന്നുമാണ് രണ്ടു കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് മധുര ഉസുലാം പെട്ടി സ്വദേശി വനരാജൻ (38) പിടിയിലായത്. വളാഞ്ചേരിയിലെ ചില്ലറ കഞ്ചാവു വിൽപ്പനക്കാർക്ക് തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മൊത്ത വിതരണക്കാരനാണ് ഇയാൾ .നിരവധി തവണ കഞ്ചാവുമായി വന്നിട്ടുണ്ടെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല . മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ . പ്രതികളെ വടകര NDPS കോടതി മുൻപാകെ ഹാജരാക്കും. പ്രിവന്റീവ് ഓഫീസർമാരായ V. R രാജേഷ് , A. K രവീന്ദ്രനാഥ്‌ , സിവിൽ എക്സൈസ് ഓഫീസർമാരായ ലതീഷ് .P , ഹംസ .A, ഷിബു ശങ്കർ , ഷിഹാബുദ്ധീൻ , ഗിരീഷ് ,ഗണേഷൻ , ഐശ്വര്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button