പനാജി: ഗോവയില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. റോഡുകളില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നത് പരിഹരിക്കാനാണ് ഇങ്ങനെയൊരു നടപടി.
ആദ്യഘട്ടത്തില്‍ ബോധവത്കരണവും 500 രൂപ പിഴയുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പിന്നീട് പിഴ 5,000 രൂപയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.
നിലവില്‍ 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനമുള്ള സംസ്ഥാനമാണ് ഗോവ. കട്ടി തീരെക്കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍ ശക്തമായ കാറ്റിലൂടെയും ഒഴുക്കിലൂടെയും ജലാശയങ്ങളില്‍ നിറയാന്‍ സാധ്യതയുണ്ടെന്നും ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് വിലയിരുത്തല്‍.
Post Your Comments