തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണമെന്ന് കോടതി. കൂടാതെ ഇടക്കാല റിപ്പോര്‍ട്ടുകളായി ചികിത്സാവിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആഗസ്റ്റ് 31 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് കേഡലിനെ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നിരസിച്ചു.
പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. കെ.ജെ. നെല്‍സണ്‍ കേഡലിന് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് മൊഴി നല്‍കിയിരുന്നു.കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേഡല്‍ തന്റെ മാതാപിതാക്കളെയും, സഹോദരിയെയും ബന്ധുവിനെയും വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്.
Post Your Comments