തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേദൽ ജിൻസൺ രാജയെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം ഊളന്‍പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് കേദലിനെ മാറ്റിയത്. കേദൽ തിങ്കളാഴ്ച അസ്വഭാവികമായി പെരുമാറിയിരുന്നു. ആദ്യം ജനറൽ ആശുപത്രിയിലേക്കും പിന്നീട് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു. മാനസിക ആരോഗ്യ കേന്ദ്രത്തിൽ കേദലിനെ നിരീക്ഷിക്കാൻ കോടതി 10 ദിവസത്തെ അനുമതിനൽകിയിട്ടുണ്ട്.
നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപം അച്ഛനേയും അമ്മയേയും ഉള്‍പ്പെടെ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് കേദല്‍ ജിന്‍സണ്‍ രാജ അറസ്റ്റിലായത്. വീട്ടില്‍നിന്നും പുക ഉയരുന്നെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് നാലുപേര്‍ വീടിനുള്ളില്‍ മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്.
ആദ്യം ആസ്ട്രല്‍ പ്രൊജക്ഷനെന്നും പിന്നീട് കുടുംബത്തോടുള്ള വൈരാഗ്യവുമാണ് കൊല നടത്താനുള്ള കാരണമായി കേദല്‍ മൊഴി നല്‍കിയിരുന്നത്. പിന്നീട് പിതാവിന്റെ സ്വഭാവദൂഷ്യമാണ് തന്നെ ഇത്തരത്തിലൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും കേദല്‍ മൊഴി നല്‍കിയിരുന്നു.
Post Your Comments