KeralaLatest NewsNews

കൂട്ടക്കൊല നടത്തിയ കേഡലിന്റെ ജയിലിലെ ഇപ്പോഴത്തെ അവസ്ഥ കണ്ട് അമ്പരന്ന് മറ്റ് തടവുകാർ

തിരുവനന്തപുരം: മാതാപിതാക്കളേയും കൂടപ്പിറപ്പിനേയും ബന്ധുവിനേയും അരുംകൊല ചെയ്ത കേഡല്‍ ഇപ്പോൾ ജയിലിൽ കഴിയുന്നത് കരഞ്ഞും പിഴിഞ്ഞും. ഏതുനേരവും ബൈബിള്‍ വായനയില്‍ മുഴുകിയാണ് കേഡല്‍ കുറ്റബോധത്തിൽ നിന്ന് ആശ്വാസം തേടുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ളോക്കിലെ സെല്ലില്‍ ഒറ്റയ്ക്കാണ് നന്തന്‍കോട് ബെയിന്‍സ് കോമ്പൌണ്ടിലെ വീട്ടില്‍ ഉറ്റവരുടെ ജീവനെടുത്ത കേഡല്‍ ജിന്‍സണ്‍ രാജിന്റെ കിടപ്പ്.

നീട്ടിവളർത്തി സ്റ്റൈലിഷായി നടന്ന കേഡലിന്റെ മുടിയൊക്കെ ജയിൽ നിയമം അനുസരിച്ചു മുറിച്ചു. അച്ഛനും അമ്മയും സഹോദരിയും ബന്ധുവുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസിലാണ് കേഡല്‍ ജയിലിലായത്. എല്ലാ സുഖ സൗകര്യങ്ങളോടും ജീവിച്ച കേഡലിനും മറ്റൊരു കൊലപാതക കേസിലെ പ്രതിയായ അക്ഷയിനും ജയിലിൽ വെറും നിലത്ത് പായയിൽ കിടക്കുന്നതിൽ വളരെയേറെ അസ്വസ്ഥതയുണ്ട്.

മനോരോഗമുണ്ടെന്ന ഡോക്ടര്‍മാരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേഡലിനെ ജയിലില്‍ സദാസമയം കാവലും നിരീക്ഷണവുമുള്ള ഒറ്റസെല്ലില്‍ ആണ് പാര്‍പ്പിച്ചിരിക്കുന്നത്. ആദ്യകാലഘട്ടത്തിൽ ജയിലിനോട് പൊരുത്തപ്പെടാനാവാതിരുന്ന കേഡലിന് ഉറക്കക്കുറവിനും പെരുമാറ്റ വൈകല്യങ്ങള്‍ക്കും ചികിത്സ നൽകിയിരുന്നു. ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്നത് കാണാനാണ് അരും കൊലകളെന്നായിരുന്നു കേഡല്‍ വെളിപ്പെടുത്തിയത്.

എന്നാൽ ഇവർ തന്നോട് കാണിച്ച അവഗണന മൂലമാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.  അരും കൊല ചെയ്തതിനെ ന്യായീകരിച്ച കേഡല്‍ ഇപ്പോള്‍ തനിക്ക് അബദ്ധം പറ്റിയെന്ന് പറയുകയാണ്. സദാസമയവും ബൈബിൾ വായിക്കുന്ന കെഡൽ ക്രിസ്തുമസിന് പോലും ജയിൽ വളപ്പിലെ പള്ളിയിൽ പോകാൻ കൂട്ടാക്കിയില്ല. നോട്ടത്തിലും ഭാവത്തിലുമെല്ലാം കേഡല്‍ ഇപ്പോള്‍ നല്ലപിള്ള ചമഞ്ഞാണ് കഴിയുന്നത്.

shortlink

Related Articles

Post Your Comments


Back to top button