പെരിന്തല്‍മണ്ണ•പുത്തനങ്ങാടിയിലെ വ്യാപാരിയെ തട്ടികൊണ്ട് പോയി പണം തട്ടിയ മൂന്നംഘ സംഘം പോലിസ് പിടിയിലായി. കാറില്‍ തട്ടികൊണ്ട് പോയി തമിഴ്നാട്ടിലെത്തിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പദ്ധതി ആസൂത്രണം ചെയ്ത തമിഴ്നാട് സേലം ഏര്‍ക്കാട് സ്വദേശി ഇല്യാസ് ബാഷ (32), പുത്തനങ്ങാടി സ്വദേശി കല്ലുങ്ങോളി പറമ്പില്‍ ഹുസൈന്(26), പുഴക്കാട്ടിരി മൂന്നാക്കല്‍ മുഹമ്മദ് ആഷിഫ്(21)എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം പുഴക്കാട്ടിരി, തച്ചംപാറ എന്നിവിടങ്ങളില്‍വെച്ച് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി മോഹനചന്ദ്രന്, എ.എസ്.പി സുദിത്ത് ദാസ് ഐ.പി.എസ്, സി.ഐ സാജു.കെ അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മെയ് 7 ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ഷങ്ങളായി പുത്തനങ്ങാടി ടൗണില്‍ പ്രവാസി എന്ന പേരില്‍ സ്റ്റോര്‍ നടത്തിവരുന്ന വ്യാപാരിയെ സൈലോ കാറുകളിലെത്തി തമിഴ് സംസാരിക്കുന്ന അജ്ഞാത സംഘം കടയില്‍ നിന്നും ബലമായി പിടിച്ചുവലിച്ച് കാറില്‍ കയറ്റി തമിഴ്നാട്ടില്‍ കൊയമ്പത്തൂരുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കറുത്ത തുണികൊണ്ട് കണ്ണുകെട്ടി തട്ടികൊണ്ട് പോവുകയായിരുന്നു. വ്യാപാരിയെ തട്ടികൊണ്ട് പോയി പാര്‍പ്പിച്ച ശേഷം പല തവണ പ്രതികള്‍ പല തവണ വ്യാപാരിയുടെ സഹോദരനെയും ഭാര്യയെയും വിളിച്ച് ഭീഷണിപ്പെടുത്തി, 1 കോടി രൂപ തന്നില്ലെങ്കില്‍ വിട്ടയക്കില്ലെന്നും കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതറിഞ്ഞ അന്വേഷണ സംഘം നാട്ടുകാരുടെയും വീട്ടുകാരുടെയും സഹായത്തോടെ 8ാം തിയ്യതി രാത്രിയോടെ തമിഴ്നാട്ടില്‍ നിന്ന് വ്യാപാരിയെ മോചിപ്പിക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പദ്ധതി ആസൂത്രണം ചെയ്തത് തമിഴ്നാട്ടിലെയും പുഴക്കാട്ടിരിയിലുമുള്ള മൂന്നംഘ സംഘമാണ്. തമിഴ്നാട് സ്വദേശികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുഴക്കാട്ടിരിയില്‍ നിന്ന് വിവാഹം കഴിച്ച ശേഷം പരിചയപ്പെട്ട ഹുസൈന് എന്ന മാനു, മുഹമ്മദ് ആഷിഖ് എന്നിവരെ കൂട്ടിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഇല്യാസ് ബാഷ മുൻപ് തമിഴ്നാട്ടില്‍ നിന്ന് കളവ് കേസിലുള്‍പ്പെടുകയും അതിന് ശേഷം പുഴക്കാട്ടിരിയില്‍ താമസിച്ച് വരികയുമായിരുന്നു.
മുമ്പ് പരിചയപ്പെട്ട തമിഴ്നാട്ടിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ ടീമംഗത്തെയാണ് പദ്ധതി ആസൂത്രണം ഏല്‍പ്പിച്ചത്. വ്യാപാരിയെ തട്ടികൊണ്ട് പോയി 1 കോടി രൂപ കവര്‍ച്ച നടത്താനായിരുന്നു സംഘം ഉദ്ദേശിച്ചിരുന്നത്. ഇതിനായി 7ാം തിയ്യതി രാവിലെ പത്ത് മണിയോടെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള സൈലോ കാറില്‍ ആറംഘ കവര്‍ച്ചാ സംഘം പെരിന്തല്‍മണ്ണയിലെത്തുകയും രാത്രി 12 മണിവരെ അങ്ങാടിപ്പുറം വൈലോങ്ങര എന്നിവിടങ്ങളില്‍ കറങ്ങിയ ശേഷം രാത്രി 1മണിയോടെ കടയിലെത്തി സിഗരറ്റ് വാങ്ങി വ്യാപാരിയെ നേരിട്ട് കാണിച്ച് കൊടുത്തു. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ സ്ഥലത്ത് നിന്നും മാറിയ ശേഷം ക്വട്ടേഷന്‍ സംഘം വ്യാപാരി കടയടക്കുന്ന സമയം നോക്കി കടയില്‍ കയറി ബലമായി കാറില്‍ പിടിച്ചുവലിച്ചു കയറ്റി കറുത്ത തുണികൊണ്ട് കണ്ണുകെട്ടി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി അവിടെയുള്ള ഒളിസങ്കേതത്തില്‍ പാര്‍പ്പിച്ചു. പിന്നീട് അറസ്റ്റ് ചെയ്ത മൂന്നംഘ സംഘം പാലക്കാട്ടേക്ക് തിരിച്ചുവന്ന ശേഷം വ്യാപാരിയുടെ സഹോദരന്റെയും ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച ശേഷം വ്യാപാരിയുടെ തന്നെ മൊബൈലില്‍ നിന്നും പല തവണ വീട്ടുകാരെ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഇതറിഞ്ഞ പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണ സംഘം അവസരോചിതമായി ഇടപെട്ടതോടെ വ്യാപാരിയുടെ കൈവശമുണ്ടായിരുന്ന1 ലക്ഷം രൂപയും ക്വാളിസ് കാറും എ.ടി.എമ്മിലുണ്ടായിരുന്ന 49,000 രൂപയും എടുത്ത സംഘം വിട്ടയക്കുകയായിരുന്നു. പിന്നീട് വളരെ രഹസ്യമായി പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലണ് പദ്ധതി ആസൂത്രണം ചെയ്തത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ എ.എസ്.പി സുജിത്ത് ദാസ് ഐ.പി.എസ്,സി.ഐ സാജു.കെ അബ്രഹാം,ഉദ്യോഗസ്ഥരായ പി.എന്‍ മോഹനകൃഷ്ണന്, എന്‍.ടി കൃഷ്ണകുമാര്‍,സി.പി മുരളി, എന്‍.വി ഷബീര്‍, എം മനോജ്, ദിനേശന് കിഴക്കേക്കര, അനീഷ്, എസ്.ഐ നരേന്ദ്രന്, രത്നാകരന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികകൂടിയത്.
Post Your Comments