തിരുവനന്തപുരം: കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ സംസ്ഥാന അതിർത്തി കടത്താൻ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങളെ ഉപയോഗിക്കുന്നതായി സൂചന. എന്നാൽ തങ്ങൾ കഞ്ചാവ് കടത്തുന്നുണ്ടെന്ന് ബസ് ജീവനക്കാർ അറിയാറില്ല. പാഴ്‌സൽ കൊടുത്തയക്കുന്നതിന് പകരമായി നൂറോ ഇരുന്നൂറോ രൂപ ഡ്രൈവറുടെയോ കണ്ടക്‌ടറുടേയോ കയ്യിൽ കൊടുത്താൽ, അതിർത്തി കടന്ന് സുരക്ഷിതമായി കഞ്ചാവെത്തും.
ചെക്ക് പോസ്റ്റുകളിൽ എക്സൈസ് ഉദ്യോഗസ്ഥർ യാത്രക്കാരുടെ ബാഗുകൾ മാത്രമേ പരിശോധിക്കാറുള്ളു. ജീവനക്കാരുടെ പക്കലുള്ള ബാഗുകളോ പാഴ്സലുകളോ പരിശോധിക്കാറില്ല. ഈ ആനുകൂല്യം മുതലാക്കാനാണ് ജീവനക്കാർ ശ്രമിക്കുന്നത്. ട്രെയിനിലെ പരിശോധനകൾ ശക്തമാക്കിയതോടെ കഞ്ചാവ് മാഫിയ ഈ ബസുകളെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. പലരും അറിയാതെയാണ് ഇവരുടെ കെണിയിൽ വീഴുന്നതെന്നാണ് സൂചന.
Post Your Comments