Latest NewsKeralaNews

ബൈക്ക് മോഷണത്തിന് പിടിയിലായത് ലഹരിക്കടിമകളായ യുവാക്കൾ : പ്രതികൾ പമ്പിലും കവർച്ച നടത്തി

പോലീസ് പിടികൂടുമ്പോഴും ലഹരിയിൽ തന്നെയായിരുന്നു യുവാക്കൾ

പാലക്കാട് : പന്തലാംപാടം പമ്പിൽ കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ ലഹരിക്കടിമകളെന്ന് പോലീസ്. പത്ത് ജില്ലകളിൽ ഇവർക്കെതിരെ കേസുകളുണ്ട്. കോഴിക്കോട് പന്നിയങ്കരയിൽ വെച്ചാണ് പരപ്പനങ്ങാടി സ്വദേശികളായ മുഹമ്മദ് അക്കിബ്, റസൽ എന്നിവർ പിടിയിലായത്.

ചോദ്യം ചെയ്യലിലാണ് പന്തലാംപാടത്തെ മോഷണത്തിലെ പങ്ക് യുവാക്കൾ പോലീസിനോട് സമ്മതിച്ചത്. പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലായി റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കവർച്ച ചെയ്ത കേസിലാണ് പ്രതികളെ പിടികൂടിയത്.

തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പാലക്കാട്ടെ കവർച്ച സമ്മതിച്ചത്. കുട്ടികളെ കൊണ്ട് മൊബൈൽ ഫോൺ മോഷണം നടത്തി ഇവർ ചെറിയ തുകയോ കഞ്ചാവോ നൽകും. മോഷണത്തുക കഞ്ചാവും എംഡിഎംഎയും വാങ്ങി വിപണനം നടത്താനാണ് യുവാക്കൾ ഉപയോഗിച്ചിരുന്നത്.

പോലീസ് പിടികൂടുമ്പോഴും ലഹരിയിൽ തന്നെയായിരുന്നു യുവാക്കൾ. പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മോഷ്ടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെഡ് കളർ പൾസർ ബൈക്ക് ആണ് കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button