ഇസ്‌ലാമാബാദ്: നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുൽഭൂഷൺ ജാദവ് രാജ്യത്ത് അടുത്തിടെ നടന്ന ഭീകരാക്രമണങ്ങൾ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ നൽകിയതായി പാക്കിസ്ഥാൻ. പക്ഷെ എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ജാദവ് ഇന്ത്യൻ ചാരനാണെന്നതിന് ആവശ്യമായ തെളിവുകൾ കൈവശമുണ്ടെന്ന് പാക്ക് അറ്റോർണി ജനറൽ അഷ്താർ ഔസഫും പറഞ്ഞു.
തെളിവുകള്‍ രാജ്യാന്തര കോടതിയിൽ മാത്രമേ കൈമാറുകയുള്ളൂ. ഇന്ത്യൻ ചാരനാണെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ജാദവിനെ പാക്ക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. രാജ്യാന്തര കോടതി ഇത് സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ മാസം 18നാണ് കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തത്. റോണി ഏബ്രഹാമിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യയുടെയും കുൽഭൂഷൺ ജാദവിന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അന്തിമവിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാക്കിസ്ഥാനോടു കോടതി ആവശ്യപ്പെട്ടിരുന്നു.
Post Your Comments