Latest NewsNewsIndia

ടി വി റിമോട്ടിന് വേണ്ടി വഴക്ക് കൂടി: 13 വയസ്സുകാരി ആത്മഹത്യ ചെയ്തു

 

ഹൈദരാബാദ്: സഹോദരനുമായി ടി വി റിമോട്ടിന് വേണ്ടി വഴക്കിട്ട 13 വയസ്സുകാരി ആത്മഹത്യ ചെയ്തു. നിസാം പേട്ട രാജീവ് ഗൃഹാകൽപ കോളനിയിലെ പ്രകാശിന്റെയും വിമലയുടെയും മകൾ ജ്യോത്സനയാണ് (13) ആത്മഹത്യ ചെയ്തത്.മൂത്ത സഹോദരൻ പ്രവീണുമായി റിമോട്ടിന് വേണ്ടി വഴക്കു കൂടിയ ജ്യോത്സനക്കു സഹോദരൻ റിമോട്ട് കൊടുത്തില്ല. തുടർന്ന് കുട്ടി സങ്കടപ്പെടുകയും മുറിയിൽ കയറി കതകടക്കുകയും ചെയ്‌തു.

തുടർന്ന് വീട്ടുകാർ കതകിൽ മുട്ടിയെങ്കിലും തുറന്നില്ല. ഏറെ നേരമായതോടെ വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് കുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്.ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button