ലണ്ടൻ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല. ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് തികക്കുന്ന താരമെന്ന റെക്കോര്‍ഡാണ് അംല സ്വന്തമാക്കിയത്. ഏറ്റവും വേഗത്തില്‍ 2000, 3000, 4000,5000,6000 റണ്‍സിലെത്തുന്ന താരവും അംല തന്നെയാണ്.
151 ഇന്നിങ്സുകളില്‍ നിന്ന് അംല 7000 റണ്‍സിലെത്തിയപ്പോള്‍ കോഹ്ലി 166 ഇന്നിങ്സില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ രണ്ട് ഏകദിനത്തിലും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയ അംലയുടെ മികവില്‍ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു.
Post Your Comments