Latest NewsNattuvarthaNews

അമ്പലങ്ങൾ തകർക്കപെടുമ്പോൾ മാനസിക രോഗികൾ പ്രതികളാവുന്നു-കെ.പി ശശികല

മലപ്പുറം•തകർക്കപ്പെട്ട പൂക്കോട്ടുംപാടം വില്ല്വത്തു ശിവ ക്ഷേത്രം സ്ഥിതിഗതികൾ വിലയിരുത്താൻ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ പൂക്കോട്ടുംപാടത്തെത്തി ഭക്തജനങ്ങൾക്കു ആശ്വാസമേകി. പിടികൂടിയ പ്രതിയുടെ കൂട്ട്പ്രതികളെ കണ്ടെത്തും വരെ ന്യായമായ പ്രക്ഷോപങ്ങൾ സമാധാന മാർഗത്തിൽ തുടരാൻ കെ.പി ശശികല ടീച്ചര്‍ ആഹ്വാനം ചെയ്തു.

രാവിലെ കസ്റ്റഡിയിലായ പ്രതിയെ ഒളിപ്പിച്ചു, ഡോഗ് സ്ക്വാഡുമായി പോലീസ് നടത്തിയ അന്വേഷണം ചെന്നെത്തിയത് നിരോധിത തീവ്രവാദ സംഘത്തിൽ മുൻപ് പ്രവർത്തിച്ചവർ താമസിക്കുന്ന പരിസരത്തു എന്നത് ശ്രദ്ധേയം. ഒരാൾക്ക് മാത്രം തീർത്തും ചെയ്യാൻ കഴിയാത്ത ഈ പ്രവർത്തിയിൽ പങ്കെടുത്ത കൂട്ട് പ്രതികളെ കണ്ടെത്തണമെന്നും, ഇതിനു പിന്നിൽ പ്രവർത്തിച്ച അസൂത്രകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട ടീച്ചർ ഭക്തജനങ്ങൾക്കു വലിയൊരു അളവിൽ ആശ്വാസമായി. മുൻപ് നടന്ന പല ക്ഷേത്ര അക്രമങ്ങളും പിടിയിലായ പ്രതികൾ ഹിന്ദു നാമാധാരി എന്നതും, ആ പിടികൂടുന്ന പ്രതികൾ പിന്നീട് മാനസിക രോഗികളായി മാറുന്നതും, കേസുകൾ തേഞ്ഞുമാഞ്ഞു പോവുന്നതു ഇവിടെയും ആവർത്തിക്കാൻ സമ്മതിക്കില്ലെന്ന് പ്രസ്താവിച്ച ടീച്ചർ, പിടികൂടിയ പ്രതിക്ക് പോലീസ് തന്നെ മാനസിക രോഗ സർട്ടിഫിക്കറ്റ് കൊടുത്ത നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിച്ചു.

മുൻപ് നടന്ന വാണിയമ്പലം പാറ ത്രിപുര സുന്ദരീ ദേവി ക്ഷേത്രത്തിലെ അക്രമത്തിൽ അന്ന് മൂന്നുപേർ പങ്കെടുത്തെന്നു പറഞ്ഞ പോലീസ്, രണ്ടാളുടെ ഫിംഗർ പ്രിന്റ് കണ്ടെത്തിയെന്നും അവകാശപ്പെട്ടിരുന്നു. ആ അക്രമവും നടത്തിയത് പിടിയിലായ പ്രതി തന്നെയെന്നു ഉറപ്പിച്ച പോലീസ് പറയുന്നത് മുഴുവനായും വിഴുങ്ങാൻ കഴിയില്ലെന്നും, മുൻപ് നടന്ന ക്ഷേത്ര ധ്വംസനത്തിൽ കാര്യമായി ഹൈന്ദവർ ഒരുമിച്ചില്ല എന്നതും, ഇനിയും ഇത് തുടർന്നാൽ കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങൾ തകർക്കപ്പെടുമെന്നും ടീച്ചർ പറഞ്ഞു.

ശാന്തമായ ശിവ നാമങ്ങൾ നടത്തി പ്രതിഷേധം തുടങ്ങാൻ പൊതുജനങ്ങൾ ഒരേ സ്വരത്തിൽ ഏറ്റെടുക്കുകയും, നാളെ രാവിലെ 8 മുതൽ തുടങ്ങാനും തീരുമാനിച്ചു പ്രസ്താവന ടീച്ചർ അറിയിച്ചു. ടീച്ചർ സംസാരിക്കുന്നതിനിടയിൽ പൂക്കോട്ടുംപാടം ടൗണിൽ എസ്ഡിപിഐ നടത്തിയ പ്രകടനത്തിൽ പ്രതി ആർഎസ്എസ്സുകാരൻ ആണെന്ന മുദ്രവാക്ക്യം വിളിയിൽ പ്രകോപിതരായ ബിജെപി, മറ്റു ഹൈന്ദവ സംഘടനകൾ ധൃതഗതിയിൽ എതിർ പ്രകടനം നടത്തിയതും സ്ഥിതിഗതികൾ ഒരവസരത്തിൽ അക്രമത്തിലേക്കും നീങ്ങും എന്ന അവസ്ഥ സൃഷ്ടിച്ചു. പ്രകടനം നടത്തി പിരിഞ്ഞു പോവാതെ നിന്ന എസ്ഡിപിഐ പ്രവർത്തകർ പ്രകോപനം സൃഷ്ടിക്കാൻ നടത്തിയ ശ്രമം പോലീസ് ഇടപെട്ടു ശാന്തമാക്കി.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എസ്ഡിപിഐ പ്രവർത്തകർ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നതിൽ ടീച്ചർ ആകുലത രേഖപെടുത്തുകയും, അത് അവരുടെ ഈ ദുഷ് പ്രവർത്തിയിലെ പങ്കാളിത്തമാണ് ചൂണ്ടി കാണിക്കുന്നതെന്നും ശ്രദ്ധേയമാണ്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന ഊഹത്തിൽ ഭക്തജനങ്ങൾ  പിരിഞ്ഞുപോവാതെ നിൽക്കുന്നതിനാൽ രണ്ടു ബസ്സ് നിറയെ പോലീസ് ബന്തവസ്സിലാണ് പരിസര പ്രദേശങ്ങൾ.

-വി.കെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button