
തൃശൂര്‍: റേഷന്‍ കടകള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് റേഷന്‍ വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ കഴിഞ്ഞ മാസം ജനപര്യാപ്തത വേതനം, കമ്മീഷന്‍ പാക്കേജ്, വാതില്‍പടി വിതരണം, കുടിശിക വിതരണം, തുടങ്ങിയവ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
എന്നാല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കത്തതില്‍ പ്രതിഷേധിച്ച് അടുത്ത മാസം മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് റേഷന്‍ വ്യാപാരികളുടെ തീരുമാനം. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം പിന്നിടുമ്പോഴും റേഷന്‍ വ്യാപാരികളെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഓള്‍ കേരള റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു. ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന റേഷന്‍ കാര്‍ഡ് വിതരണത്തില്‍ വ്യാപാരികള്‍ സഹകരിക്കില്ലെന്നും സംഘടന അറിയിച്ചു.
Post Your Comments