ഡൽഹി: ജാതിസംഘര്‍ഷം നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് അദ്ദേഹം സന്ദര്‍ശനത്തിനെത്തുന്നത്. സംഘര്‍ഷത്തില്‍ അഗ്നിക്കിയായ ദളിതരുടെ വീടുകളും അദ്ദേഹം സന്ദര്‍ശിക്കും.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് രാഹുല്‍ഗാന്ധിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നത്. സംഘര്‍ഷത്തിന് അയവുവരുത്താനാകാത്തതിനാല്‍ സഹാരന്‍പൂര്‍ എസ്പിയായിരുന്ന സുഭാഷ് ചന്ദ്ര ദുബൈയെ മാറ്റി രണ്ടുദിവസം മുന്‍പ് ബബ്ലു കുമാറിനെ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചിരുന്നു.
ബിഎസ്പി നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന മായാവതിയുടെ സന്ദര്‍ശനത്തിന് പിന്നാലെയും പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.
സംഘര്‍ഷം നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറോളം അര്‍ദ്ധസൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Post Your Comments