KeralaLatest News

വിടി ബല്‍റാമിന്റെ മാനസികനില ഏതെങ്കിലും രീതിയിലുള്ള ചികിത്സ ആവശ്യമുള്ളതെന്ന് കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: വിടി ബല്‍റാമിന് മാനസിക നില തെറ്റിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെതിരെ പ്രതികരിച്ചുകൊണ്ടാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. ബല്‍റാമിന്റെ മാനസിക നിലയില്‍ കുഴപ്പമുണ്ടെന്നും മനോരോഗാശുപത്രിയില്‍ ചികിത്സിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പൊതു പ്രവര്‍ത്തകന്‍ ഉപയോഗിക്കുന്ന ഭാഷയല്ല അദ്ദേഹം ഉപയോഗിച്ചത്. വളരെ മ്ലേച്ചമായ രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. ബല്‍റാമിനുള്ള മറുപടി വാക്കുകള്‍ കൊണ്ടല്ല നല്‍കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കന്നുകാലി സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനുപിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. ഈ ഉത്തരവിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ ഭാഗം മാത്രമാണ് ഇന്നലെ പുറത്തിറക്കിയ നിയമത്തില്‍ പറയുന്നതെന്ന് സുരേന്ദ്രന്‍ പറയുന്നു. നേരത്തെയുള്ള നിയമത്തിന്റെ വശങ്ങള്‍ വിശദീകരണം മാത്രമാണ് പുതിയ നിയമത്തില്‍ പറയുന്നത്. കോണ്‍ഗ്രസ് ഗവണ്‍മെന്റ് പാസാക്കിയ നിയമമാണ് 1960ലേത്.

നിയമങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് കാട്ടി ഒരു സംഘടന സുപ്രീംകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതി കേന്ദ്ര സര്‍ക്കാറിനോട് സ്ത്യവാങ് മൂലം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അത് സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപ്പിലാക്കേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന സുപ്രീംകോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്തത്.

അതു മാത്രമല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും നാലുമാസം മുമ്പ് നിയമത്തിന്റെ ഡ്രാഫ്റ്റ് അയച്ചിരുന്നു എന്നാല്‍ കേരള സര്‍ക്കാര്‍ മനപ്പൂര്‍വം ഇത് അവഗണിക്കുകയായിരുന്നു. നിയമത്തിന്റെ വിയോജിപ്പോ മറ്റു നിര്‍ദ്ദേശങ്ങളോ സര്‍ക്കാര്‍ മുന്നോട്ടുവച്ചില്ല. കേരളത്തിലെ മൃഗസംരക്ഷണ വകുപ്പും മറുപടി നല്‍കിയില്ല. ഉത്തരവ് പുറപ്പെടുവിച്ചപ്പോഴാണ് എല്ലാവരും രംഗത്തെത്തിയതെന്നും സുരേന്ദ്രന്‍ പറയുന്നു.

ഉത്തരവ് വലിച്ചു കീറാന്‍ പറഞ്ഞ എ.കെ ആന്റണി മാന്യത കാണിക്കണം. ജനങ്ങളില്‍ അസ്വസ്ഥതകളുണ്ടാക്കി മുതലെടുക്കുന്നത് ശരിയല്ല. കന്നുകാലികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button