Latest NewsNewsIndia

മകൾക്കുവേണ്ടി ഒരു ദുശീലം എന്നന്നേക്കുമായി ഉപേക്ഷിക്കാൻ തയ്യാറായി ഗായകനായ അച്ഛൻ

 

 ന്യൂഡൽഹി: തന്റെ മകൾക്കായി താൻ ഒരു ദുശീലം ഉപേക്ഷിക്കുകയാണെന്നു ഗായകനായ അച്ഛൻ.പ്രമുഖ ഗായകൻ അദ്നാൻ സമി ആണ് ഇനി താൻ പുക വലിക്കില്ലെന്ന് പ്രഖ്യാപിച്ചത്. 20 വർഷമായി പിന്തുടരുന്ന ദുശീലമാണ് കഴിഞ്ഞ മാസം പിറന്ന മകൾക്കായി സമി ഉപേക്ഷിക്കുന്നത്. ഒരു ദിവസം 40 സിഗരറ്റ് വരെയായിരുന്നു ദിവസവും സമി വിളിച്ചിരുന്നത്. പല തവണ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും നടന്നതുമില്ല.

എന്നാൽ തന്റെ മകൾക്കായി ഈ കർശന തീരുമാനം പിന്തുടരാൻ താൻ പരമാവധി പിന്തുടരുകയാണെന്നും സമി പറയുന്നു.താൻ തന്റെ മകളെ മറ്റെന്തിനേക്കാളും സ്നേഹിക്കുന്നു എന്നും അവൾക്കായി എന്തും താൻ ഉപേക്ഷിക്കുമെന്നും സമി വ്യക്തമാക്കുന്നു.തന്റെ അമിത ഭാരം കുറച്ചും സമി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പാകിസ്ഥാൻ സ്വദേശിയായ അദ്‌നാൻ സമി ഈ അടുത്ത സമയത്താണ് ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button