ന്യൂഡല്‍ഹി : വോട്ടിങ് മെഷീന് പരിശോധനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്തത് ഒരു പാര്‍ട്ടി മാത്രം. എന്‍.സി.പി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) യാണ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത്. നേരത്തെ വോട്ടിങ് മെഷീനില്‍ കൃത്രിമ ഉണ്ടെന്ന ആരോപണവുമായി എ.എ.പി അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഡല്‍ഹി നിയമസഭയില്‍ എ.എ.പി നിര്‍മിച്ച വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചും എ.എ.പി പ്രതിഷേധിച്ചിരുന്നു. പാര്‍ട്ടികള്‍ക്ക് മെയ് 26 ന് അഞ്ചുമണിവരെയായിരുന്നു അപേക്ഷ നല്കാന് സമയം അനുവദിച്ചത്. ഇത് പൂര്‍ത്തിയായപ്പോള്‍ എന്‍.സി.പി മാത്രമാണ് നിലവില്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ മൂന്ന് പ്രതിനിധികളെ ഇതിനായി എന്‍.സി.പി. ചുമതലപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ജൂണ്‍ മൂന്നിന് നടക്കുന്ന പരിശോധനക്ക് മെഷീനുകള്‍ എത്തിച്ചിരിക്കുന്നത്. ജൂണ്‍ മൂന്നു മുതല്‍ കൃത്രിമം നടത്താന്‍ സാധിക്കുമോയെന്ന പരിശോധന നടത്താമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും പരിശോധനയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നു. ദേശീയ പാര്‍ട്ടികള്‍ക്കും സംസ്ഥാന പാര്‍ട്ടികള്‍ക്കും അവസരം നല്‍കും. ഇതിനായി പാര്‍ട്ടികള്‍ ചുമതലപ്പെടുത്തുന്ന മൂന്നു പേര്‍ക്കായിരുന്നു അവസരം.
Post Your Comments