Latest NewsCricketNewsSports

ധോണിക്കെതിരെ പൊട്ടിത്തെറിച്ച് ഹര്‍ഭജന്‍ സിങ്

ടീം സെലക്ഷന്‍ സമയത്ത് ധോണിക്ക് ലഭിക്കുന്ന തരത്തിലുള്ള ആനുകൂല്യങ്ങള്‍ തനിക്ക് ലഭിക്കുന്നില്ലെന്ന് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഐപിഎല്ലില്‍ ബാറ്റ് കൊണ്ട് അധികം തിളങ്ങാനായില്ലെങ്കിലും ധോണിക്ക് ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് അവസരം ലഭിച്ചതിനെപ്പറ്റിയായിരുന്നു ഹര്‍ഭജന്റെ പ്രസ്താവന.

ടീമിലേക്ക് ധോണി വളരെ വേഗം പരിഗണിക്കപ്പെട്ടു. തീര്‍ച്ചയായും നമ്മള്‍ കാണുന്നത് അദ്ദേഹം പന്ത് അടിച്ചകറ്റുന്നില്ല എന്നത് തന്നെയാണ്. എന്നാല്‍ അവന്‍ ക്യാപ്റ്റനായിരുന്നു. അവന് കളി നന്നായി മനസ്സിലാക്കാനും കഴിയുന്നു. മധ്യനിരയില്‍ അവനുണ്ടാകുന്നത് യുവതാരങ്ങള്‍ക്ക് ഏറെ ആത്മവിശ്വസവും നല്‍കുന്നു. അതെസമയം ഇക്കാര്യം ഞാന്‍ കാണുമ്പോള്‍ ഞങ്ങള്‍ക്കൊന്നും കിട്ടാത്ത ഒരു പരിഗണന അവന് ലഭിക്കുന്നതായാണ് അനുഭവപ്പെടുന്നതെന്നും
ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ എന്റെ ഗുണങ്ങള്‍ പാടിനടക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാല്‍ ചിലര്‍ ചിലരേക്കാള്‍ പരിഗണന ലഭിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നുവെന്നും താരം പറഞ്ഞു. ഗൗതം ഗംഭീറും തന്നെ പോലെ അവഗണ നേരിടുകയാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും തനിക്കും ഗൗതം ഗംഭീറിനുമെല്ലാം ചാമ്പ്യന്‍സ് ട്രോഫിക്കുളള ടീം ഇന്ത്യയില്‍ സ്ഥാനം ലഭിക്കാതെ പോയതാണ് ഹര്‍ഭജനെ നിരാശനാക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി 6.48 എക്കണോമി റൈറ്റില്‍ ഹര്‍ഭജന്‍ പന്തെറിഞ്ഞിരുന്നു.
പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകളാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ഹര്‍ഭജന്റെ ഈ സീസണിലെ ബെസ്റ്റ് പ്രകടനം.ഗംഭീറാകട്ടെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തും എത്തി. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുളള ടീം പരിഗണിച്ചപ്പോള്‍ സെലക്ടര്‍മാര്‍ ഇതൊന്നും പരിഗണിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button