NattuvarthaLatest NewsNews

വിഭാഗീയത അതിര് കടന്നപ്പോള്‍ സി.പി.എം നേതാക്കള്‍ പാര്‍ട്ടി ഉപേക്ഷിച്ചു

തിരുവനന്തപുരം : സി.പി.എമ്മിലെ കടുത്ത വിഭാഗീയത കാരണം വെള്ളല്ലൂരില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളും വര്‍ഗബഹുജന സംഘടനാ നേതാക്കളും പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും കെ.എസ്.ടി.എ മുന്‍ ജില്ലാപ്രസിഡന്റും എസ്.കെ. സുനി അടക്കം പത്ത് പേരാണ് ഇപ്പോള്‍ രാജിവെച്ചത്.
വിലവൂര്‍ക്കോണം ബ്രാഞ്ച് സെക്രട്ടറിയും മുന്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗവുമായ ജി.മുരളീധരന്‍, വെള്ളല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റി അംഗവുമായ ജി.യമുന, സി.പി.എം വെള്ളല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷകസംഘം ഏരിയകമ്മിറ്റി അംഗവുമായ വി.ജയശീലന്‍ നായര്‍, തുടങ്ങി പത്ത് മുന്‍നിര നേതാക്കളാണ് രാജി വെച്ചത്.

രാജിക്കത്ത് പാര്‍ട്ടി കിളിമാനൂര്‍ ഏരിയാ സെക്രട്ടറി മടവൂര്‍ അനിലിന് നേരിട്ടും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ക്ക് സ്പീഡ് പോസ്റ്റ് വഴിയും നല്‍കിയതായി രാജിവെച്ചവര്‍ അറിയിച്ചു.

വെള്ളല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ജി.മുരളീധരന്‍, സി.സുരേഷ്, രാജീവ്, എന്നിവരെ വിഭാഗീയമായി പുറത്താക്കിയ പാര്‍ട്ടി ഏരിയസെക്രട്ടറിയുടെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പാര്‍ട്ടി വിടുന്നതെന്ന് രാജിവെച്ചവര്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button