തിരുവനന്തപുരം: നിർധനരായ കിടപ്പു രോഗികൾക്കായുള്ള നടൻ മമ്മൂട്ടിയുടെ ‘ആശ്വാസം’ പദ്ധതിയ്ക്ക് തിരുവനന്തപുരത്തും തുടക്കം. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇൻർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെട്ടിയാട് എംജിഎം സ്‌കൂളിൽ ജൂലൈ 26ന് വൈകുന്നേരം നടക്കും.
മന്ത്രി ജിആർ അനിൽ പദ്ധതി ഉദ്ഘാടനം ചെയ്യും. മമ്മൂട്ടി സ്ഥാപിച്ച കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ഉദ്ഘാടനചടങ്ങിൽ അധ്യക്ഷത വഹിക്കും.
കെട്ടു കയറുകൾ കുരുക്കാവാതെ നോക്കാം: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള നിർധനരായ കിടപ്പ് രോഗികൾക്കും അവരെ പരിപാലിക്കുന്ന വൃദ്ധ മന്ദിരങ്ങൾക്കും പാലിയേറ്റിവ് സോസൈറ്റിക്കൾക്കുമായി മുപ്പത്തിലധികം അപേക്ഷകൾ ലഭിച്ചിരുന്നതിൽ നിന്നുമാണ് തികച്ചും അർഹരായ പതിമൂന്ന് പ്രസ്ഥാനങ്ങളെ കണ്ടെത്തിയിരിക്കുന്നതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ എസ്എഫ്സി അറിയിച്ചു.
ആശ്വാസം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ മാസം മമ്മൂട്ടി കൊച്ചിയിൽ നിർവ്വഹിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ മുണ്ടക്കൽ ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സോസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിനും ഓക്സിജൻ കോൺസണ്ട്രേറ്ററുകൾ കൈമാറിയാണ് തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നടക്കുക.
Post Your Comments