തിരുവനന്തപുരം•ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ സെക്രട്ടേറിയേറ്റ് ഉപരോധത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി. പ്രവർത്തകർ തമ്മിൽ കല്ലുകളും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയക്കിയത്. വലിയ സംഘർഷത്തിലേക്ക് നീങ്ങിയതോടെ മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്താരാക്കുകയായിരുന്നു.
ഇന്നലെ രാത്രി മുതൽ തന്നെ ഇരു സംഘടനയിലേയും പ്രവർത്തകർ സെക്രട്ടേറിയറ്റിലെ സമരഗേറ്റിന് മുന്നിൽ തന്പടിച്ചിരുന്നു. രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. സംഘര്‍ഷമുണ്ടാകുമെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ വന്‍ പോലീസ് സന്നാഹത്തെ സെക്രട്ടേറിയറ്റ് പരിസരത്ത് വിന്യസിച്ചിരുന്നു.
Post Your Comments