Latest NewsIndiaNews

ബാബറി മസ്ജിദ് കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട നേതാക്കള്‍ ഇവരൊക്കെ

ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി അടക്കമുള്ളവരോട് നേരിട്ട് ഹാജരാവാൻ സി.ബി.എെ പ്രത്യേക കോടതി ഉത്തരവിട്ടു. അദ്വാനിയെ കൂടാതെ മുരളി മനോഹർ ജോഷി, വിനയ് കത്യാർ, ഉമാഭാരതി തുടങ്ങിയവരോട് നാളെ കോടതിയിൽ ഹാജരാവാനാണ് നിർദേശം.

കുറ്റപത്രം വായിച്ചു കേൾപ്പിക്കാനാണ് ഇവരോട് ഹാജരാരാവാൻ പറഞ്ഞത്. 2001ൽ വിചാരണ കോടതി അദ്വാനി അടക്കമുള്ള നേതാക്കളെ ഗൂഢാലോചന കുറ്റത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇത് അലഹാബാദ് ഹൈക്കോടതി ശരിവയ്‌ക്കുകയും ചെയ്‌തു. ഇതിനെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സുപ്രിം കോടതി ഇവർക്കെതിരായ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയത്.

നേരത്തെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ശിവസേനാ നേതാവ് ബാല്‍ താക്കറെ, വി.എച്ച്‌.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഘല്‍, മഹന്ത് അവൈദ്യനാഥ്, പരംഹന്‍സ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ എന്നിവരെ മരണശഷം പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണവും ആരോപണവും ഉന്നയിക്കല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കുംവിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നിവയാണ് പ്രതികള്‍ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button