Latest NewsIndia

ബാബരി മസ്ജിദിന്റെ പേരിൽ വിദ്വേഷ പോസ്റ്റര്‍: പോപുലര്‍ ഫ്രണ്ടുകാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി

സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നൗഷാദ്, മുഹമ്മദ് ഇഖ്ബാല്‍, റസാഖ്, സഫീഉല്ല, റഫീഖ്, മുഹമ്മദ് ഹനീഫ്, മുസ്തഫ എന്നിവര്‍ക്കെതിരേയാണ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചത്

മംഗളൂരു: ബാബരി മസ്ജിദ് വിദ്വേഷ പോസ്റ്ററിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കി. ബാബരി മസ്ജിദ് വിഷയത്തില്‍ പ്രതിഷേധിച്ച്‌ മംഗളൂരുവില്‍ പള്ളികള്‍ക്ക് പുറത്ത് പോസ്റ്ററുകള്‍ പതിച്ചതിനാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിറക്കി കര്‍ണാടക ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസിനു നിര്‍ദേശം നല്‍കിയത്.

‘നമുക്ക് മറക്കാതിരിക്കുക,’, ‘1992 ഡിസംബര്‍ 6 ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം. ‘2019 നവംബര്‍ 9 നീതി നിഷേധിക്കപ്പെട്ടു’, ‘ഓര്‍മയാണ് ആദ്യത്തെ പ്രതിരോധം’ എന്നീ വാചകങ്ങളടങ്ങിയ പോസ്റ്റര്‍ പതിച്ചതിനെതിരേയാണ് നടപടി. സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നൗഷാദ്, മുഹമ്മദ് ഇഖ്ബാല്‍, റസാഖ്, സഫീഉല്ല, റഫീഖ്, മുഹമ്മദ് ഹനീഫ്, മുസ്തഫ എന്നിവര്‍ക്കെതിരേയാണ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രസ്തുത പോസ്റ്ററുകള്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് പരാതി.

ഐപിസിയിലെ വിവിധ വകുപ്പുകളും കര്‍ണാടക ഓപ്പണ്‍ പ്ലേസ് നിയമവും പ്രകാരമാണ് കേസെടുത്തത്. ബാബരി മസ്ജിദ് രാമജന്മഭൂമി വിഷയത്തിൽ ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ നടത്തുന്ന ട്രസ്റ്റിന് കൈമാറണമെന്ന 2019 നവംബറിലെ സുപ്രിം കോടതി വിധിക്കെതിരെ പരാമര്‍ശിക്കുന്നതാണ് പോസ്റ്റര്‍. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആഗസ്ത് അഞ്ചിന് അയോധ്യയില്‍ പ്രധാനമന്ത്രി മോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. തുടർന്ന് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button