ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ 32 പ്രതികളെയും വെറുതെവിട്ടാണ് കോടതി വിധി വന്നിരിക്കുന്നത്.. പള്ളി മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് ലക്‌നൗ കോടതി. പെട്ടെന്ന് സംഭവിച്ചതാണ്, കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ്. വിധി 2000 പേജുണ്ട്. പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പറഞ്ഞത്. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും വിധി പറയുന്നു. പ്രോസിക്യൂഷന് വിമര്‍ശനവുമുണ്ട്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു.
Read Also : ‘ജയ് ശ്രീ റാം’ മന്ത്രത്തോടെ ബാബരി വിധിയെ സ്വാഗതം ചെയ്ത് അദ്വാനി ; വിധിക്ക് ശേഷമുള്ള പ്രതികരണം ഇങ്ങനെ
32 പ്രതികളില്‍ 26പേരും കോടതിയില്‍ ഹാജരായി. വിനയ് കത്യാര്‍, ലല്ലുസിങ്, സാക്ഷി മഹാരാജ്, സാധ്വി ഋതംബര അടക്കമുള്ളവരാണ് ഹാജരായത്. ആറു പ്രതികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കാം. എല്‍.കെ.അഡ്വാനി, എം.എം.ജോഷി, ഉമ ഭാരതി എന്നിവര്‍ക്ക് അനുമതി നല്‍കിയിരുന്നു.
Post Your Comments