Latest NewsNewsIndia

കാർഷിക നിയമത്തിന്റെ പ്രാധാന്യം കർഷകരിലേക്കെത്തിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞില്ല, മനസ്സിലാക്കാൻ കർഷകർക്കും: ഉമാ ഭാരതി

ഭോപാല്‍: കാർഷിക നിയമങ്ങളുടെ പ്രാധാന്യം കർഷകരിലേക്കെത്തിക്കാൻ പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞില്ലെന്ന് വിമർശനവുമായി മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി. നിയമങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ കർഷകർക്ക് പോലും കഴിഞ്ഞില്ലെന്നും, കര്‍ഷകരെ ബോധവത്​കരിക്കുന്നതില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പരാജയപ്പെട്ടതാണ്​ നിയമങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നായിരുന്നു ഉമാ ഭാരതിയുടെ പ്രതികരണം.

Also Read:കണ്ണിലും ജനനേന്ദ്രിയത്തിലും മുളക് പൊടി സ്‌പ്രേ ചെയ്തു: കൊച്ചിയിൽ യുവാവിന് ക്രൂരമർദനം

‘മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രഖ്യാപനത്തി​ല്‍ എന്നെ​പ്പോലുള്ളവര്‍ വേദനിക്കുന്നു. നിയമങ്ങളുടെ പ്രധാന്യത്തെക്കുറിച്ച്‌​ കര്‍ഷകരെ ബോധവത്​കരിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെ​ട്ടെങ്കില്‍, അത്​ ബി.ജെ.പി പ്രവര്‍ത്തകരുടെ ബലഹീനതയാണ്​. എന്തുകൊണ്ടാണ്​ ഞങ്ങള്‍ (ബി.ജെ.പി പ്രവര്‍ത്തകര്‍) ഈ നിയമങ്ങ​ളെക്കുറിച്ച്‌​ കര്‍ഷകരെ ബോധവാന്‍മാരാക്കുന്നതില്‍ പരാജയപ്പെട്ടത്​​?’, ഭാരതി ട്വീറ്റ്​ ചെയ്​തു.

‘പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നെ വേദനിപ്പിച്ചു. ​പ്രതിപക്ഷത്തിന്‍റെ തെറ്റായ പ്രചാരണങ്ങളെ നേരിടുന്നതിലും പ്രതിരോധിക്കുന്നതിലും ഞങ്ങള്‍ (ബി.ജെ.പി അണികള്‍) പരാജയപ്പെട്ടു​വെന്ന്​ തോന്നി’, ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button