വളപുരം: കേരള പിറവിയുടെ അറുപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികകല്ലായ സമ്പൂർണ വൈദ്യുതീകരണം കൈവരിക്കാൻ സാധിച്ചതിൽ അങ്ങേയറ്റം അഭിമാനകരമാണ്.
മലപ്പുറം ജില്ലയിൽ സമ്പൂർണ്ണ വൈദ്യുതികരണം പൂർത്തിയായതിന്റെ പ്രഖ്യാപനം 2017 മെയ് 26ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നിലമ്പൂരിൽവെച്ച് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.എം.എം.മണി നിർവഹിക്കുന്നു. കേരളത്തിന്റെ സമ്പൂർണ്ണ വൈദ്യുതീകരണ പ്രഖ്യാപനം കോഴിക്കോട് വെച്ച് 2017 മെയ് 29 ന് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുന്നു. ഇതിന്റെ പ്രചരണാർത്ഥം പെരിന്തൽമണ്ണ ഏരിയ KSEB ജീവനക്കാർ വാഹന പ്രചരണ ജാഥ നടത്തി.
Post Your Comments