ഡൽഹി: കേരളത്തിൽ പട്ടാമ്പിക്കടുത്ത് ജനവാസ കേന്ദ്രത്തിലെ ബിവറേജസ് വില്പനയ്‌ക്കെതിരെ ഒമ്പതാം ക്ലാസ്കാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുകുതി. മദ്യവിൽപന കേന്ദ്രം വിവാദമായതോടെയാണ് പ്രദേശവാസിയായ പി.എൻ ശ്രീവിദ്യ മോദിക്ക് കത്തെഴുതിയത്. പി.എം.ഒയുടെ സംവിധാനം വഴിയാണ് കത്തെഴുതിയത്.
ഏപ്രിൽ രണ്ടിനാണ് തൃത്താല പഞ്ചായത്തിലെ കരിമ്പനക്കടവിൽ ജനവാസ കേന്ദ്രത്തിലാണ് ബിവറേജസ് വില്പന കേന്ദ്രം തുറന്നത്. ഇതിനെതിരെ നാട്ടുകാർ പരാതി നൽകുകയും പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുക്കുകയും ചെയ്തു. തുടർന്ന് കോർപറേഷൻ കോടതിൽ പോകുകയും മെയ് 3 നു വീണ്ടും തുറക്കുകയും ചെയ്തു. ഇതിനിടെ പല സമരങ്ങളും പ്രതിഷേധങ്ങളും നടക്കുകയും ചെയ്തു.
ഇതിനിടെയാണ് ശ്രീവിദ്യ കത്തെഴുതിയത്. ഏപ്രിൽ മൂന്നിന് കത്തയച്ച ശ്രീവിദ്യക്ക് പിറ്റേന്ന് തന്നെ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഓൺലൈൻ വഴി മറുപടി ലഭിച്ചു. അഞ്ചാം തിയതി തന്നെ കേരള മുഖ്യമന്ത്രിക്കി പരാതി കൈമാറിയെന്നും പറഞ്ഞ് അറിയിപ്പ് കിട്ടി.
തുടർന്ന് പരാതി ജില്ലാ കളക്ടർക്ക് കൈമാറിയെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും മെയ് 23 നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ശ്രീവിദ്യക്ക് കത്ത് കിട്ടി.
ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സുകാരി ശ്രീവിദ്യ നാട്ടിൽ താരമാണ്. ‘അമ്മ ലത പട്ടാമ്പി ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയാണ്. അച്ഛൻ രാജേഷ് കോയമ്പത്തൂരിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്.
Post Your Comments