കൊച്ചി: നിര്‍ബന്ധിത പിരിച്ചുവിടല്‍ ഐ.ടി മേഖലയില്‍ മാത്രം ഒതുങ്ങുന്നില്ല. പല പ്രമുഖ കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. പ്രമുഖ ഐ.ടി കമ്പനികള്‍ക്ക് പിന്നാലെ ടാറ്റാ മോട്ടോഴ്‌സിലും കൂട്ട പിരിച്ചുവിടലെന്നാണ് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ടാറ്റാ മോട്ടോഴ്‌സില്‍ നിന്ന് 1500 ജീവനക്കാരെ പുറത്താക്കും. ടാറ്റാ മോട്ടോഴ്‌സ് ചില മാനേജര്‍മാര്‍ക്ക് വോളന്ററി റിട്ടയര്‍ സ് കീം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതില്‍ കുറച്ചു പേര്‍ രാജി വയ് ക്കുകയും മറ്റു ചിലര്‍ കമ്പനിയില്‍ തന്നെ മറ്റ് പോസ്റ്റുകളിലേയ്ക്ക് മാറുകയും ചെയ് തു. 10 മുതല്‍ 12 ശതമാനം വരെ ജീവനക്കാരെയാണ് കമ്പനി ഇത്തരത്തില്‍ പുറത്താക്കുന്നത്.
ബ്ലൂ കോളര്‍ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ ബാധകമല്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. വൈറ്റ് കോളര്‍ ജീവനക്കാര്‍ മാത്രമാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. 2016- 17 ന്റെ നാലാം പാദത്തില്‍ കമ്പനിയുടെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഗുണ്ടര്‍ ബുഷ് ചെക് ബ്ലൂ കോളര്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. 13,000 ജീവനക്കാരുടെ പരിധിയിലാണ് കമ്പനി ആരംഭിച്ചത്.
എന്നാല്‍ ഇപ്പോള്‍ വൈറ്റ് കോളര്‍ ജീവനക്കാരുടെ എണ്ണം വളരെ കൂടുതലാണ്. 10 മുതല്‍ 12 ശതമാനം പേരെയെങ്കിലും പിരിച്ചു വിടേണ്ട സ്ഥിതിയിലാണ് കമ്പനി. പിരിച്ചുവിടല്‍ നടപടി ആരംഭിച്ചതോടെ 1500 ഓളം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്. വിരമിക്കല്‍ ഭീഷണി നേരിടുന്നവര്‍ക്ക് സ്വമേധയാ പിരിഞ്ഞ് പോകുന്നതിനും കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്നതിനും അവസരമുണ്ട്. കമ്പനിയുടെ ജി.ഡി.എസ് (ഗ്ലോബല്‍ ഡെലിവറി സെന്റര്‍) എന്ന സര്‍വീസ് ആം വിഭാഗത്തിലാണ് ഇവര്‍ ജോലി നോക്കേണ്ടത്.
എന്നാല്‍ അധികമാളുകളെ ജി.ഡി.എസ് വിഭാഗത്തിലേയ് ക്കും മാറ്റാന്‍ സാധ്യതയില്ല. ഇന്ത്യയിലെ തന്നെ എഞ്ചിനീയറിംഗ്, കണ്‍സ് ട്രക്ഷന്‍ രംഗത്തെ പ്രമുഖരായ എല്‍ ആന്‍ഡ് ടി കമ്പനിയിലെ ജീവനക്കാരും പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 14,000 പേരെ പിരിച്ചു വിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ബാങ്ക് 10,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കും.
Post Your Comments