ഇന്ത്യയിൽ പുതിയ സുരക്ഷ മാനദണ്ഡങ്ങൾ പ്രകാരം ടിയാഗൊ ഹാച്ച്ബാക്കിന്റെ സുരക്ഷ വർദ്ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്ട്രോള്, പിന് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ ടിയാഗൊ വകഭേദങ്ങളില്‍ അടിസ്ഥാന ഫീച്ചറുകളായി ടാറ്റ നൽകും.
അതോടൊപ്പം തന്നെ വേഗ മുന്നറിയിപ്പ് സംവിധാനവും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡ് സംവിധാനവും കാറില്‍ തിരഞ്ഞെടുക്കാൻ സാധിക്കാൻ സാധിക്കും. 2016ൽ പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ടിയാഗോ വിപണിയിൽ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു. ഡീസൽ, പെട്രോൾ വകഭേദങ്ങളില്‍ കാർ ലഭ്യമാണ്.
Post Your Comments