ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ ഹാരിയര്‍ എസ്‌യുവിയുടെ വില കൂട്ടി. എക്‌സ്‌ഇ, എക്‌സ്‌എം, എക്‌സ്ടി, എക്‌സ്‌ഇസഡ് എന്നീ നാല് വേരിയന്റുകളിലായി എത്തുന്ന എസ്‌യുവിയുടെ വില 30,000 രൂപ വീതമാണ് വർദ്ധിച്ചത്. എന്നാല്‍ വില വര്‍ധിപ്പിച്ചതായി ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
വെബ്‌സൈറ്റില്‍ വര്‍ധിപ്പിച്ച വിലയനുസരിച്ച് 12.99 ലക്ഷം മുതല്‍ 16.55 ലക്ഷം രൂപ വരെയാണ് ഇപ്പോഴത്തെ മുംബൈ എക്‌സ് ഷോറൂം വില. 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രതിമാസം ശരാശരി 1,609 യൂണിറ്റ് ഹാരിയറാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റത്. ഹ്യുണ്ടായ് ക്രെറ്റ, ജീപ്പ് കോംപസ്, മഹീന്ദ്ര എക്‌സ്‌യുവി 500 എന്നീ വാഹനങ്ങളാണ് മുഖ്യഎതിരാളികൾ.
Post Your Comments