Latest NewsIndiaNewsInternational

പാക് ചൈന സാമ്പത്തിക ഇടനാഴി മുന്നറിയിപ്പ് നൽകി യു എൻ റിപ്പോർട്ട്

 

ബാങ്കോക് :ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) മേഖലയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇപ്പോഴുള്ള സംഘർഷമല്ലാതെ ഇന്ത്യയുമായി പുതിയ ഒരു ഭൂരാഷ്ട്ര സംഘർഷത്തിന് ഈ ഇടനാഴി കാരണമാകുമെന്നാണ് യു എൻ റിപ്പോർട്ട്.കശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യ-പാക് സംഘര്ഷങ്ങള് വർദ്ധിക്കുകയും ചെയ്യും.യുഎന്നിന്‍റെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമീഷന്‍ ഫോര്‍ ഏഷ്യ ആന്‍ ദ് ഫസഫിക് (എസ്കേപ്) ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.

മേഖലയിൽ യു എൻ സംഘം പഠനം നടത്തിയിരുന്നു.ബെ​ല്‍​റ്റ്​ ആ​ന്‍​ഡ്​ റോ​ഡ്​ സം​രം​ഭ​ത്തി​​​െന്‍റ ഭാ​ഗ​മാ​യ ചൈ​ന-​പാ​ക് സാമ്പ​ത്തി​ക ഇ​ട​നാ​ഴി പാ​ക്​ അ​ധീന ക​ശ്​​മീ​രി​ലൂ​ടെ ക​ട​ന്നു​ പോ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഉച്ചകോടി ഇ​ന്ത്യ ബ​ഹി​ഷ്​​ക​രി​ച്ചിരുന്നു.എന്നാൽ ചൈന ഇതിനെ നൂറ്റാണ്ടിന്റെ പദ്ധതി എന്നാണ് ഉച്ചകോടിയിൽ വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button