Latest NewsIndiaNews

ആഗോള ദാരിദ്ര്യ സൂചിക: ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ ഇന്ത്യ മുന്നിൽ! കണക്കുകൾ പുറത്തുവിട്ട് യുഎൻ

2010-14 കാലയളവിൽ ചൈന 69 ദശലക്ഷവും, 2012-17 കാലയളവിൽ ഇൻഡോനേഷ്യ 8 ദശലക്ഷവും ദാരിദ്ര്യം ഇല്ലാതാക്കിയിട്ടുണ്ട്

രാജ്യത്ത് നിന്നും ദാരിദ്ര്യം അതിവേഗം ഇല്ലാതാക്കുന്നതിൾ വൻകിട ലോകരാജ്യങ്ങളെ പിന്തള്ളി ഇന്ത്യ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ ഇന്ത്യയാണ് മുന്നിട്ടുനിൽക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് ഇന്ത്യ കൈവരിച്ച ഈ നേട്ടത്തെ ഐക്യരാഷ്ട്ര സംഘടന പ്രശംസിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മൊത്തം 415 ദശലക്ഷം ആളുകളാണ് ദാരിദ്ര്യത്തിൽ നിന്നും കരകയറിയത്. കൂടാതെ, 25 രാജ്യങ്ങൾ ആഗോള ദാരിദ്ര സൂചിക പകുതിയായി കുറച്ചിട്ടുണ്ട്.

2010-14 കാലയളവിൽ ചൈന 69 ദശലക്ഷവും, 2012-17 കാലയളവിൽ ഇൻഡോനേഷ്യ 8 ദശലക്ഷവും ദാരിദ്ര്യം ഇല്ലാതാക്കിയിട്ടുണ്ട്. 2012-19 കാലയളവിൽ അയൽ രാജ്യങ്ങളായ ബംഗ്ലാദേശിലും പാകിസ്ഥാനിലും 26 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടിയിട്ടുണ്ട്. അതേസമയം, കംബോഡിയ, ഇന്ത്യ, ചൈന, കോംഗോ, ഹോണ്ടുറാസ്, ഇന്തോനേഷ്യ, മൊറോക്കോ, വിയറ്റ്നാം, സെർബിയ തുടങ്ങിയ രാജ്യങ്ങൾക്ക് വരും വർഷങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തൽ.

Also Read: ഭഗവാൻ ശ്രീ കൃഷ്ണന്‍ ജീവിച്ചിരുന്നുവെന്നതിന് ഈ പത്ത് ജീവിക്കുന്ന തെളിവുകള്‍ സാക്ഷ്യമാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button