ന്യൂഡൽഹി•സംഘപരിവാർ സംഘടനകളിൽനിന്നു തുടർച്ചയായ വധഭീഷണിയുണ്ടെന്നും തനിക്ക് തനിക്ക് സംരക്ഷണം വേണമെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി നേതാവും മാധ്യമപ്രവർത്തകനുമായ ആശിഷ് ഖേതൻ സുപ്രീം കോടതിയില്‍.
അഭിനവ് ഭാരത്, സനാഥൻ സസ്ത, ഹിന്ദു ജൻജാഗരണ്‍ സമിതി എന്നീ സംഘടനകളുടെ പേരിൽ തനിക്കു ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായും ആശിഷ് ഖേതൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് ഡൽഹി പോലീസിൽ നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും ഖേതന് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറഞ്ഞു. ഹര്‍ജി സ്വീകരിച്ച കോടതി കേസ് അടുത്ത മാസം അഞ്ചിന് പരിഗണിക്കാനായി കോടതി മാറ്റി.
Post Your Comments